Map Graph

ഇരവിപുരം തീവണ്ടി നിലയം

കേരളത്തിൽ സ്ഥിതിചെയ്യുന്ന തീവണ്ടി നിലയം

കേരളത്തിൽ കൊല്ലം ജില്ലയിലെ ഇരവിപുരത്തു സ്ഥിതിചെയ്യുന്ന ഒരു തീവണ്ടിനിലയമാണ് ഇരവിപുരം തീവണ്ടി നിലയം അഥവാ ഇരവിപുരം റെയിൽവേ സ്റ്റേഷൻ. ഈ തീവണ്ടി നിലയം കൊല്ലം - തിരുവനന്തപുരം തീവണ്ടിപ്പാതയിൽ മയ്യനാട് തീവണ്ടിനിലയത്തെയും കൊല്ലം ജംഗ്ഷൻ തീവണ്ടിനിലയത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു കണ്ണിയായി പ്രവർത്തിക്കുന്നു. ദക്ഷിണ റെയിൽവേക്കു കീഴിലുള്ള തിരുവനന്തപുരം റെയിൽവേ ഡിവിഷനാണ് ഇവിടുത്തെ ഭരണച്ചുമതല നിർവ്വഹിക്കുന്നത്. 'എഫ്' ക്ലാസ്' നിലവാരമുള്ള ഈ തീവണ്ടിനിലയം കൊല്ലം നഗരത്തിൽ നിന്ന് ഏതാണ്ട് 5.3 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു. 2011-12 കാലഘട്ടത്തിൽ 5,85,813 രൂപയായിരുന്നു നിലയത്തിന്റെ വരുമാനം. ഇന്ത്യൻ റെയിൽവേ ശൃംഖലയിൽ കൊല്ലം, പരവൂർ, വർക്കല, ചിറയിൻകീഴ്, തിരുവനന്തപുരം, നാഗർകോവിൽ, കന്യാകുമാരി, കരുനാഗപ്പള്ളി, കൊട്ടാരക്കര, പുനലൂർ, കായംകുളം, കോട്ടയം, തിരുനെൽവേലി, മധുര എന്നീ നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു പ്രധാന തീവണ്ടിനിലയമാണ് ഇരവിപുരത്തു സ്ഥിതിചെയ്യുന്നത്.

Read article
പ്രമാണം:Eravipuram_railway_station_name_board,_Oct_2015.jpg